മലബാര്‍ കുടിയേറ്റ ദിനാചരണത്തിന്റെയും ഷെ.വി.ജെ .ജോസഫ് കണ്ടോത്ത് അനുസ്മരണത്തിന്റെയും സംഘാടക സമിതി യോഗം ചേര്‍ന്നു

അതിരൂപതയിലെ സമുദായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 22 ന് രാജപുരത്ത് നടത്തപ്പെടുന്ന മലബാര്‍ കുടിയേറ്റ ദിനാചരണത്തിന്റെയും ഷെ.വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണത്തിന്റെയും സംഘാടക സമിതി യോഗം രാജപുരം ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ചു. കെ.സി.സി മലബാര്‍ റീജണല്‍ പ്രസിഡണ്ട് ജോസ് കണിയാപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. ഷിജു കൂറാനയില്‍, ഒ സി ജെയിംസ്,ബിന്‍സി ഷിബു, അലന്‍ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. മലബാര്‍ കുടിയേറ്റ ദിനാചരണത്തിന്റെ പ്രോഗ്രാം ചെയര്‍മാനായി ഫാ. ജോയി കട്ടിയാങ്കലിനെയും വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാനായി ഫാ. ജോസ് അരീച്ചിറയെയും യോഗം തെരഞ്ഞെടുത്തു. കൂടാതെ പ്രോഗ്രാം കണ്‍വീനറായി ജോസ് കണിയാപറമ്പിലിനെയും ജോയിന്റ് കണ്‍വീനറായി ഒ.സി. ജെയിംസിനെയും തെരഞ്ഞെടുത്തു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും പ്രവര്‍ത്തന മാര്‍ഗരേഖ രൂപീകരിക്കുകയും ചെയ്തു. ഫൊറോനയിലെ വൈദികരും KCC, KCWA, KCYL പ്രതിനിധികളും പങ്കെടുത്തു.

Previous Post

കെ.സി.വൈ.എല്‍ ദുബൈ GRANS KPL ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു

Next Post

കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് നേപ്പിള്‍സ് (ഇറ്റലി) ആര്‍ച്ച് ബിഷപ്പ്

Total
0
Share
error: Content is protected !!