കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ അതിരൂപതാ പ്രതിനിധികള്‍ റോമില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച് ഉപഹാരം സമ്മാനിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ഇന്‍ഡ്യയിലും വിദേശത്തും അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെ നിവേദനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംബ്ലാനി, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറേറര് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഓറിയന്റല്‍ കോണ്ഗ്രിഗേഷന് പ്രീഫെറ്റ് കര്‍ദ്ദിനാള്‍ ക്ലൗഡിയോ ഗുജെറോത്തിക്ക് സമര്‍പ്പിച്ച് ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് മാര്‍പ്പാപ്പായെ സന്ദര്‍ശിച്ചത്. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് കൊച്ചുപുത്തന്‍പുരയ്ക്കല്‍, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപതാ പി. ആര്.ഒ അഡ്വ. അജി കോയിക്കല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ എന്നിവരാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചത്.