ബെര്‍ലിന്‍: ജപമാല മാസത്തോടനുബന്ധിച്ച് 7 ദിവസം നീണ്ടു നിന്ന ജപമാല യജ്ഞം സംഘടിപ്പിച്ച് കെ.സി.വൈ.എല്‍ ജര്‍മ്മനി . ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടത്തിയ ജപമാലയില്‍ 70 അംഗങ്ങള്‍ വീതം ദിവസവും പങ്കാളികളായി. ജപമാലയാകുന്ന ആയുധം മുറുകെ പിടിച്ചു കൊണ്ട് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിധേയത്വവും പ്രകടിപ്പിക്കാനും , നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയുവാനും കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും യുവജനങ്ങള്‍ ഒന്നിച്ചണിച്ചേര്‍ന്നപ്പോള്‍ അത് മനോഹരമായ ആത്മീയ അനുഭവമായി.
ജി.കെ.സി.വൈ.എല്‍ ന്റെ 6 യൂണിറ്റുകള്‍ ഒരോ ദിവസവും നിയോഗം വെച്ച് ജപമാല നയിച്ചപ്പോള്‍, ഏഴാം ദിനം ജി.കെ.സി.വൈ.എന്‍ സെന്‍ട്രല്‍ കമ്മിറ്റിയും വിശ്വാസ പരിശീലന രംഗത്തെ കുട്ടികളും ജപമാല നയിച്ചു. ജപമാലയുടെ ഏഴാം ദിവസം കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ചാപ്ലിയന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയില്‍ സന്ദേശവും ആശീര്‍വാദവും നല്‍കി. ഫാ. ബിനോയി കൂട്ടനാല്‍, ഫാ. ജിതിന്‍ വളാര്‍ക്കാട്ട്, ഫാ. സജി തോട്ടത്തില്‍, ഫാ. ജെന്നീസ് വെച്ചുവെട്ടിക്കല്‍, ഫാ ജോസ് ചിറയില്‍പുത്തന്‍പുര , ഫാ. ബിനീഷ് മാന്‍ങ്കോട്ടില്‍ എന്നിവര്‍ മറ്റു ദിവസങ്ങളില്‍ സന്ദേശവും അശീര്‍വാദവും നല്‍കി. ജി.കെ.സി.വൈ.എല്‍ പ്രസിഡന്റ് നിധിന്‍ ഷാജി, യൂണീറ്റ് പ്രസിഡന്റുമാര്‍ അലക്‌സ്, അജീന, അന്‍സണ്‍, ജെന്‍സി ,ജബിന്‍, മെറിന്‍ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ജപമാലക്ക് നേതൃത്വം നല്‍കി.