സീറോ മലബാര്‍ യൂത്ത് മൂവ്മെന്്റിന്്റെ സംസ്ഥാന പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവ നസ്രാണി സംഗമവും കാല്‍വരി മൗണ്ടില്‍ നടത്തപ്പെട്ടു . ഇതിന് മുന്നോടിയായുള്ള ഛായചിത്ര പ്രായാണത്തിന് കോട്ടയം അതിരൂപതയിലെ യുവജനങ്ങള്‍ നേതൃത്വം നല്കി. സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍്റ് സംസ്ഥാന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിലും യുവ നസ്രാണി സംഗമത്തിലും സംസ്ഥാന പ്രസിഡന്റ് അലക്സ് തോമസ് പുളിമൂട്ടില്‍ അധ്യക്ഷത വഹിച്ചു .യൂത്ത് കമ്മീഷന് ചെയര്മാന് മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മുഖ്യ പ്രഭാഷണം നടത്തി. സംഗമത്തില്‍ കെ.സി.വൈ.എല അതിരൂപതാ വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ്, അതിരൂപതാ ജോയിന്‍്റ് സെക്രട്ടറി ബെറ്റി തോമസ്,പടമുഖം ഫൊറോനാ ചാപ്ളിയന് ഫാ. സൈജു പുത്തന്‍പറമ്പില്‍, പടമുഖം ഫൊറോനാ പ്രസിഡന്‍്റ് നിതിന്‍ ലൂക്കോസ്, തടിയമ്പാട് യൂണിറ്റ് ചാപ്ളിയന് ഫാ ജോബിന് പ്ളാച്ചേരിപ്പുറത്ത് , എസ്.എം .വൈ.എം ഗ്ളോബല്‍ കൗണ്‍സിലര്‍ സ്റ്റെഫി റെജി കപ്ളങ്ങാട്ട്, ഭാരവാഹികളായ അജയ് ബിജു, ജോസഫ് അലക്സാണ്ടര്‍, ജോമിന് ജോസ്, സെബിന് സാബു, ടെറിന്‍ ടോമി, ജീവ, ആല്‍ജോ എന്നിവര്‍ നേതൃത്വം നല്കി.സംഗമത്തില്‍ 50 ക്നാനായ യുവജനങ്ങള്‍ പങ്കെടുത്തു.