തേറ്റമല: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ ഫൊറോനയുടെ സഹകരണത്തോടെ വിവാഹത്തിന്റെ 25, 50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ദമ്പതികള്‍ക്കായി സില്‍വര്‍ – ഗോള്‍ഡന്‍ ജൂബിലി ദമ്പതിസംഗമവും 2000 മാണ്ടിനുശേഷം വിവാഹിതരായവരില് നാലോ അതില്‍ കൂടുതലുള്ള മക്കളുള്ള ദമ്പതികളെ ആദരിക്കലും സംഘടിപ്പിച്ചു. തേറ്റമല സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍ വി. കുര്‍ബാനയോടെ ആരംഭിച്ച സംഗമത്തിന്റെ ഉദ്ഘാടനം പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ നിര്‍വ്വഹിച്ചു. സംഗമത്തില്‍ അതിരൂപത ഫാമിലി കമ്മീഷന് ചെയര്മാന് ഫാ. ജിബിന്‍ മണലോടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാമിലി കമ്മീഷന് പെരിക്കല്ലൂര്‍ ഫൊറോന കോര്‍ഡിനേറ്റര്‍ ഫാ. സ്റ്റീഫന്‍ മുടക്കോടിയില്‍ സ്വാഗതവും തേറ്റമല വികാരി ഫാ. ഷാജി മേക്കര ആശംസയും ഫാമിലി കമ്മീഷന് മെമ്പര്‍ ജോസ് പൂക്കുമ്പേല്‍ കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തലശ്ശേരി അതിരൂപത കാറ്റിക്കിസം കമ്മീഷനംഗം ജോബി ജോണ്‍ മൂലയില്‍ ദമ്പതികള്‍ക്കായി സെമിനാര്‍ നയിച്ചു. സംഗമത്തോടനുബന്ധിച്ച് ദമ്പതികളെ ആദരിക്കലും നടത്തപ്പെട്ടു. പെരിക്കല്ലൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 85 ദമ്പതികള്‍ പങ്കെടുത്തു. അതിരൂപത ഫാമിലി കമ്മീഷനംഗങ്ങളായ സി. സോളി കാരിത്താസ്, സി. അനിജ എസ്.വി.എം, സി.ഡോ. ലത എസ്.വി.എം എന്നിവര്‍ നേതൃത്വം നല്കി.