കൂടല്ലൂര്‍: കെ.സി.വൈ.എല്‍ അംഗങ്ങള്‍ക്കായി നടത്തിയ ഡൈന്‍ ആന്‍ഡ് ഡിസ്ക്സ് പ്രോഗ്രാം യുവജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി മാറി. കുട്ടികള്‍ തന്നെ തായാറാക്കിയ ക്നാനായ പാരമ്പര്യത്തിലുള്ള അത്താഴ വിരുന്നില്‍ അതിരൂപത ചാപ്ളയ്ന്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ മുഖ്യാതിഥിയായിരുന്നു. ഭക്ഷണത്തിനു മുമ്പായി ക്വിസ്, അന്താക്ഷരി മത്സരങ്ങള്‍ നടത്തി. ഫാ. ടിനേഷ് അംഗങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ച് ജൊഹാരി വിന്‍ഡോ ടെസ്റ്റ് നടത്തിയത് നവ്യാനുഭവമായി.
കെ.സി.വൈ.എല്‍ അംഗങ്ങള്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകള്‍ സന്ദര്‍ശിച്ച് പരിചപ്പെടലും പ്രാര്‍ഥനയും നടത്തിയ ശേഷമാണ് അത്താഴ വിരുന്നിനായി ഒന്നിച്ചു കൂടിയത്. അവധിദിനങ്ങളിലാണ് സായാഹ്ന സൗഹൃദം എന്ന ഈ പ്രോഗ്രാം നടത്തിയത്. കെ.സി.സി, കെ.സി.ഡബ്ള്യൂ.എ ഭാരവാഹികളുടെ സഹകരണം പരിപാടിയെ വര്‍ണാഭമാക്കി. സി. ജോബിത എസ്. വി.എം, ജയിംസ് എറികാട്ട്, അഡ്വ. സ്റ്റെഫി ഫെലിക്സ്, ഡോ. അഷിത ടെവിന്‍, അലക്സിന്‍ തോമസ്, ജോയല്‍ ജോര്‍ജ്, ആല്‍ഫി മാത്യു, എഞ്ചല്‍ ലിജോ, മാത്യൂസ് അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.