കോട്ടയം – ബി.സി.എം കോളേജ് ഭൂമിത്രസേനയുടെയും മലയാളം വിഭാഗത്തിന്‍്റെയും സംരംഭകത്വ വികസന സെല്ലിന്‍്റെയും സംയുക്താഭിമുഖ്യത്തില്‍ ലേകഭക്ഷ്യദിനത്തോടനുബന്ധിച്ച് നാട്ടുരുചി എന്ന പേരില്‍ നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള നടത്തി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന മേളയില്‍ 70 ലധികം ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കുകയും എല്ലാവര്ക്കും വിതരണം ചെയ്യുകയും ചെയ്തു. മേളയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റിഫി തോമസ് നിര്‍വഹിച്ചു. അധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സജീവ പങ്കാളിത്തം നല്കിയ ഈ ഭക്ഷ്യമേള വീക്ഷിക്കുന്നതിനും രുചികൂട്ടുകളുടെ രസതന്ത്രം ആസ്വദിക്കുന്നതിനുമായി 100 കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു.
ബി.സി.എം കുടുംബാംഗങ്ങള്‍ തങ്ങളുടെ തൊടികളില്‍ വിളയിച്ച കാര്ഷികോല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും മേളയോട് അനുബന്ധിച്ച് നടന്നു. നാടന്‍ പാചക രീതിയും നാട്ടറിവുകളും ഭാരതീയജ്ഞാന പദ്ധതിയുടെ ഭാഗമാണ് എന്ന തിരിച്ചറിവില്‍ തദ്ധേശീയമായ അറിവുകളുടെ പങ്കുവയ്പ് എന്നതായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം.
തിരുവാതിരപുഴുക്ക്, മത്തങ്ങാപുട്ട്, തകരത്തോരന്, ഇലയട, പിണ്ടിപെരക്, പെപ്പര്‍ചിക്കന്‍, ചേനപുഴുങ്ങിയത്, ചക്കക്കുമ്പിള്‍, കപ്പക്കുറുക്ക്-ചെമ്മീന്‍ ചമന്തി തുടങ്ങി 70 വ്യത്യസ്ത നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ മേളയ്ക്ക് രുചിക്കൂട്ട് പകര്‍ന്നു. കോളേജ് മാനേജര്‍ ഫാ അബ്രഹാം പറമ്പേട്ട് ആശംസകള്‍ അര്‍പ്പിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച പങ്കാളിത്തത്തിന് കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാമതും സൂവോളജി വിഭാഗം രണ്ടാമതുമത്തെി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനില്‍ സ്റ്റീഫന്‍, ഡോ. എലിസബത്ത് ബേസില്‍, വരുണ്‍ ജോളി, ഷാരോണ്‍ സ്റ്റീഫന്‍, സെല്‍മ്മ റഷിദ്, അലോഷിയ ജോണി, അഞ്ജന സി എസ്, അനുജ സൂസന് ജോയി എന്നിവര്‍ സംസാരിച്ചു.