ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി നാഷണല്‍ എന്‍ ജി ഓ കോണ്‍ഫെഡറേഷനുമായി സഹകരിച്ച് അന്‍പത് ശതമാനം സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വിമന്‍ ഓണ്‍ വീല്‍സ് പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഇരുചക്ര വാഹന വിതരണം പൂര്‍ത്തിയാക്കി. വനിതകള്‍ക്ക് അവരുടെ ആത്മധൈര്യം വര്ധിപ്പിക്കുന്നതിനും അതിലൂടെ വരുമാന ദായക പദ്ധതികള്‍ നടപ്പിലാക്കി കൊണ്ട് സാമ്പത്തിക ഉന്നമനത്തനും പുരോഗതിക്കും തുടക്കം കുറിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ തുടര്‍ച്ചയായി ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും സ്വയം പ്രതിരോധം നേടുന്നതിനും വേണ്ട അവസരം ഒരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് നിവഹിച്ചു. തടിയന്‍പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ എന്‍ ജി ഓ കോണ്‍ഫെഡറേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നാഷണല്‍ എന്‍ ജി ഓ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷീബ സുരേഷ് പദ്ധതി വിശദീകരണം നടത്തി. ഇടുക്കി സീഡ് സൊസൈറ്റി പ്രസിഡന്റ് ആലിസ് വര്ഗീസ്, മുത്തൂറ്റ് ഹോണ്ട ഇടുക്കി ജില്ലാ മാനേജര്‍ സിബി ഫിലിപ്പ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, സീഡ് സൊസൈറ്റി യൂണിറ്റ് കോ- ഓര്‍ഡിനേറ്റര്‍ ബിന്ദു സ്‌കറിയ, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍ മെറിന്‍ എബ്രാഹ0 എന്നിവര്‍ പ്രസംഗിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നാഷണല്‍ എന്‍ ജി ഓ കോണ്‍ഫെഡറേഷനുമായി സഹകരിച്ച് അന്‍പത് ശതമാനം സാമ്പത്തിക സഹായത്തോടെ 500 ഇരു ചക്ര വാഹനങ്ങളാണ് ഇതുവരെ വിതരണം പൂര്‍ത്തിയാക്കിയത്.