13-10-2024, ഞായറാഴ്ച കോട്ടയം അതിരൂപതയിലെ നീണ്ടൂര്‍ ഇടവകയിലും 20-10-24 ഞായറാഴ്ച കുറുമുള്ളൂര്‍ ഇടവകയിലും വച്ച് സമുദായ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചില സമുദായ വിരോധികള്‍ അഭിവന്ദ്യ പിതാക്കന്മാരുടെയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപതാ പ്രസിഡന്റിന്റെയും ചാപ്ലയിന്റെയും ഫോട്ടോകള്‍ കത്തിച്ചതിലും ക്‌നാനായ സമുദായത്തിന്റെ യശസ്സിന് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും പോത്തുകുഴിയില്‍ ചേര്‍ന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മടമ്പം ഫൊറോന കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും സമുദായ വിരുദ്ധരുടെ പ്രവര്‍ത്തികള്‍ക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. കൗണ്‍സിലില്‍ കെ.സി.സി. മടമ്പം ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ടുകുന്നേല്‍, കെ.സി.സി. മടമ്പം ഫൊറോന ചാപ്ലയിന്‍ ഫാ. ബേബി കട്ടിയാങ്കല്‍, പോത്തുകുഴി യൂണിറ്റ് ചാപ്ലയിന്‍ ഫാ. എല്‍ബിന്‍, കെ.സി.സി. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍, അതിരൂപത വര്‍ക്ക് കമ്മിറ്റി മെംബര്‍ മത്തായി നന്ദികാട്ട്, ഫൊറോന സെക്രട്ടറി ടോമി കീഴങ്ങാട്ട് ,ഫൊറോന ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.