താമ്പാ (ഫ്ലോറിഡ): ചെറുപുഷ്പ മിഷന് ലീഗിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് അമേരിക്കയിലെ ക്നാനായ റീജിയണിലെ വിവിധ ഇടവകളില്‍ ആവേശഭരിതമായ തുടക്കം. താമ്പായിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ 2024 – 2025 വര്‍ഷത്തെ മിഷന് ലീഗ് പ്രവര്‍ത്തനങ്ങള്‍ ഇടവക സഹവികാരി ഫാ. ജോബി പൂച്ചുകണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
മിഷന് ലീഗ് ദേശീയ പ്രസിഡന്റും അന്തര്‍ദേശീയ ഓര്‍ഗനൈസറുമായ സിജോയ് പറപ്പള്ളില്‍ ആമുഖ പ്രഭാഷണം നടത്തി. റീജിയണല്‍ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ സാന്ദ്രാ എസ്.വി.എം., യൂണിറ്റ് ഓര്‍ഗനൈസര്‍
അലിയ കണ്ടാരപ്പള്ളില്‍, എബിന് തടത്തില്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജോര്‍ജ് പൂഴിക്കാലയില്‍ (പ്രസിഡന്റ്), ഗബ്രിയേല്‍ നെടുംതുരുത്തില്‍ (വൈസ് പ്രസിഡന്റ്), ഇലാനി കണ്ടാരപ്പള്ളില്‍ (സെക്രട്ടറി), ഡാനി വാലേച്ചിറ (ജോയിന്റ് സെക്രട്ടറി), ശ്രേയാ കളപ്പുരയില്‍, മരീസ്സാ മുടീകുന്നേല്‍, ശ്രേയാ അറക്കപ്പറമ്പില്‍ (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ശുശ്രുഷ ഏറ്റെടുത്തു.
തുടര്‍ന്ന് ചെമഞ്ഞകൊടിയും പിടിച്ചു കുട്ടികള്‍ നടത്തിയ മിഷന് റാലിയും മുദ്രാവാക്യം വിളിയും പതാക ഉയര്‍ത്തലും മിഷന് ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയര്‍ത്തി. പരിപാടികള്‍ മുതിര്‍ന്നവര്‍ക്ക് കുട്ടികാലത്തെ മിഷന് ലീഗ് പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ അനുഭവമാക്കി മാറ്റി.