മടമ്പം: പി. കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍ സി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യാമ്പസിനകത്ത് തികച്ചും ജൈവികമായ രീതിയില്‍ കൃഷി ചെയ്തെടുത്ത പച്ചമുളക്,വെണ്ടയ്ക്ക, മത്തന്‍, പയര്‍ എന്നിവയുടെ വിളവെടുപ്പാണ് നടന്നത്.വിളവെടുപ്പില്‍ ഏഴു കിലോയോളം പച്ചമുളക് ലഭിച്ചു.അധ്യാപകവിദ്യാര്‍ത്ഥികളില്‍ ജൈവകൃഷിരീതിയുടെ പ്രാധാന്യം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് ജൈവ കൃഷി രീതി അവലംബിച്ചു പോരുന്നത്.പച്ചക്കറി കൃഷി കൂടാതെ ജൈവകൃഷിയുടെ ഭാഗമായി ഫ്രൂട്ട് ഗാര്‍ഡനും കവുങ്ങിന് തോട്ടവും കോളേജില്‍ പരിപാലിച്ചു വരുന്നു.വിളവെടുപ്പിന് എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ. സിനോജ് ജോസഫ് നേതൃത്വം നല്കി. കോളേജ് ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ ഡോ. വീണ അപ്പുക്കുട്ടന് സംസാരിച്ചു.