വനിതാ സ്വാശ്രയസംഘങ്ങള്‍ക്ക് കൈതാങ്ങായി മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലാസിം ഫ്രാന്‍സിന്റെ സഹകരണത്തോടെ തിരൂര്‍, മാങ്കുഴി ഇടവകകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ലാസിം സഹായപദ്ധതിയുടെ ഭാഗമായി വനിതാ സ്വാശ്രയസംഘങ്ങളിലെ 30-വനിതകള്‍ക്ക് 504000-രൂപ(അഞ്ച് ലക്ഷത്തി നാലായിരം രൂപ) സ്വയംതൊഴില്‍ പദ്ധതിക്കായി പലിശ രഹിത വായ്പ അനുവദിച്ചു. ഇതിന്റെ ഭാഗമായി തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസ്സി പാരിഷ്ഹാളില്‍ നടന്ന പൊതുസമ്മേളനം തിരൂര്‍ പള്ളിവികാരി. റവ. ഫാ. സജി മേക്കാട്ടേല്‍ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. മാസ്സ് കോ-ഒര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതവും, ആനിമേറ്റര്‍ ടെസ്സി ജോയ് നന്ദിയും പറഞ്ഞു.

 

 

 

Previous Post

ഇടയനോടൊപ്പം പരിപാടി നവംബര്‍ രണ്ടിന്

Next Post

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!