നെടുങ്കണ്ടം : ക്നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഏലം കര്‍ഷകര്‍ക്കായുള്ള വായ്പാ പദ്ധതി ‘ ക്നാനായ കിസ്സാന്‍ മിത്ര’ സൊസൈറ്റി ചെയര്മാന് പ്രൊഫ. കെ. ജെ. ജോയി മുപ്രാപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. ക്നാനായ സൊസൈറ്റി വൈസ് ചെയര്മാന് തോമസ് പീടികയില്‍, ഡയറക്ടര്‍മാരായ ബിനോയി ഇടയാടിയില്‍, ജോണി കണ്ടാരപ്പള്ളില്‍, മാനേജിംഗ് ഡയറക്ടര്‍ ബെന്നി പോള്‍, ക്നാനായ സൊസൈറ്റി ബ്രാഞ്ച് മാനേജര്‍ ബീനു ജോസഫ് മുളവനാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.