കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷമി ബാങ്കിന്റെ സഹകരണത്തോടെ രാജപുരം ഫൊറോനയില്‍ പ്രവര്‍ത്തിച്ച് വരുന്ന രാജപുരം, കൊട്ടോടി, ഒടയംച്ചാല്‍, ചുള്ളിക്കര എന്നീ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാഗ്രൂപ്പ് അംഗങ്ങള്‍ക്ക് വരുമാന പദ്ധതിക്കായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വായ്പാ പദ്ധതി ഒരുക്കി. ഇതിന്റെ ഭാഗമായി ചുള്ളിക്കര സെന്റ് മേരീസ് പാരിഷ്ഹാളില്‍ വച്ച് നടത്തിയ പൊതുസമ്മേളനം മാസ്സ് സെക്രട്ടറി ഫാ. സിബിന് കൂട്ടകല്ലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ധനലക്ഷമി ബാങ്ക് മൈക്രോക്രഡിറ്റ് ഓഫീസര്‍ അരവിന്ദാക്ഷന്. കെ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷമി ബാങ്ക് ചീമേനി ശാഖാ മാനേജര്‍. സുനില്‍ ആശംസ അറിയിച്ചു. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതം അറിയിച്ചു. പദ്ധതിപ്രകാരം 84-വനിതകള്‍ക്ക് 63-ലക്ഷം രൂപ ലിങ്കേജ് വായ്പ അനുവദിച്ചു. ആന്‍സി ജോസഫ് നേതൃത്വം നല്കി.