കൈപ്പുഴ സെന്‍്റ് ജോര്‍ജിലെ ഫ്ളോറികള്‍ച്ചര്‍ വിശേഷങ്ങള്‍ അറിയാന്‍ പിതാവ് എത്തി

കൈപ്പുഴ: സെന്‍്റ് ജോര്‍ജ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കള്‍ച്ചര്‍ വിഭാഗത്തിന്‍്റെ പ്രായോഗിക പരിശീലനത്തിന് ഭാഗമായി നട്ടുവളര്‍ത്തിയ ബന്ദിപ്പൂക്കളും മെസ്സഞ്ചിയാന, സോങ് ഓഫ് ജമൈക്ക ചെടികളും കാണാന്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സ്കൂളില്‍ എത്തി. കൈപ്പുഴ പള്ളിയുടെ അഞ്ചേക്കര്‍ സ്ഥലമാണ് സ്കൂള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഫ്ളോറികള്‍ച്ചര്‍ കോഴ്സിന്‍റെ പ്രായോഗിക പരിശീലനത്തിന്‍്റെ ഭാഗമായി നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പഠനത്തോടൊപ്പം തൊഴില്‍ (ഋമൃി ംവശഹല ്യീൗ ഘലമൃി )എന്ന പദ്ധതിക്ക് വേണ്ടിയാണ് നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി സ്കൂളില്‍ മാരിഗോള്‍ഡ ്( ബന്ദിപ്പൂ) കൃഷി വിജയകരമായി നടപ്പിലാക്കി വരുന്നു. മെസ്സഞ്ചിയാനാ ഇലയുടെ ഭംഗിക്ക് വേണ്ടി വളര്‍ത്തുന്ന ചെടിയാണ്. അവയുടെ ഇലകളാണ് വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. സോങ് ഓഫ് ജാമയ്ക്ക സ്റ്റം കട്ടിംഗ് എന്ന രീതിയിലാണ് ഉപയോഗിക്കുന്നത്.

വലിയ ഹോട്ടലുകളിലും മീറ്റിങ്ങിനായി ഒരുക്കിയ ഓഡിറ്റോറിയങ്ങളിലും പ്രധാന അലങ്കാര ഉത്പന്നമാണ് ഇവ രണ്ടും. കൂടുതലായും ഡല്‍ഹി ബോംബെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആണ് ഇവ കയറ്റി അയക്കുന്നത്. അലങ്കാര സസ്യങ്ങള്‍ കൂടാതെ രണ്ടര ഏക്കര്‍ കപ്പ കൃഷിയും സ്കൂളിലുണ്ട്. ആയിരം കിലോയോളം കപ്പ സ്കൂളിന്‍്റെ ഭാഗമായി വിറ്റു കഴിഞ്ഞു. കൂടാതെ വിവിധയിനം പച്ചക്കറി കൃഷികളും സ്കൂളില്‍ നിലവില്‍ നടപ്പിലാക്കി വരുന്നു. 700 കിലോയോളം വഴുതനയും വെണ്ട കൃഷിയും പച്ചമുളക്, ഇഞ്ചി തുടങ്ങിയവയും കൃഷി ചെയ്യുന്നു. കുട്ടികളുടെ സഹായത്തോടെയാണ് വിളവെടുപ്പ് നടത്തപ്പെടുന്നത്. അലങ്കാര സസ്യങ്ങളുടെ വിപണസാധ്യതകള്‍ മനസ്സിലാക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനുശേഷമാണ് ആണ് പിതാവ് മടങ്ങിയത്. കൈപ്പുഴ പള്ളി വികാരി ഫാ. സാബു മാലിതുരുത്തില്‍ , ട്രസ്റ്റിമാരായ മാരായ ബിജു,റോയ്,ജോസ് , അധ്യാപകരായ ഹരികൃഷ്ണന്‍, മറിയാമ്മ എന്നിവരും കുട്ടികളോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

 

Previous Post

ഹൈറേഞ്ച് സ്റ്റാര്‍സ് പ്രോഗ്രാം വിലയിരുത്തല്‍ നടത്തി

Next Post

പിറവം: ചേന്നാട്ട് സണ്ണി സി. ജോസ്

Total
0
Share
error: Content is protected !!