കല്ലറ:വിശ്വാസത്തിലൂന്നി ഒരുമയുടെ കരുത്തുമായി ജൂബിലിയുടെ നിറവില്‍’ നില്ക്കുന്ന കല്ലറ പഴയ പള്ളിയുടെ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ *’PLAY FOR EDUCATION PLAY FOR THE FUTURE’* എന്ന ആശയവുമായി രണ്ടാമത് കോട്ടയം അതിരൂപതാതല ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തപ്പെട്ടു. കോട്ടയം അതിരൂപതയുടെ നാനാഭാഗങ്ങളില്‍ നിന്നും 32 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മലബാറിന്റെ കരുത്തുമായി എത്തിയ മടമ്പം KCYL ടീം മറ്റൊരു മലബാര്‍ ടീമായ പയ്യാവൂര്‍ വലിയപള്ളി KCYL ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാര് ആയി. ടൂര്‍ണമെന്റില്‍ നീറിക്കാട്, കരിങ്കുന്നം ടീമുകള്‍ യഥാക്രമം മൂന്ന് നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം പയ്യാവൂര്‍ ടീമിലെ എബിന് ടോമിയും ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഷിനില്‍ ഷാജിയും കരസ്ഥമാക്കിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി മടമ്പം ടീമിലെ അഖില്‍ തങ്കച്ചനും, മികച്ച ഡിഫന്‍ഡറായി ഷാരോണ്‍ സജിയും തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിനത്തില്‍ കാണികളെ ആവേശത്തിലാഴ്ത്തി ഒരു കളരിപ്പയറ്റഭ്യാസവും നടത്തപ്പെട്ടു. ടൂര്‍ണമെന്റിന് യൂണിറ്റ് ഭാരവാഹികളായ അഭിലാഷ് ടോമി മറ്റത്തിക്കുന്നേല്‍, ജോ തോമസ് വരാകുകാലായില്‍, ബിജോ ജോജോ കാവിമറ്റത്തില്‍, ടീനാ മാത്യു കൂരാപ്പള്ളില്‍, ഹെലെന മേരി ജോയ് വഞ്ചിയില്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ ലിബ്സണ്‍ സജി പള്ളിത്താഴത്ത്, യൂണിറ്റ് ചാപ്ലിന് ഫാ. എബിന് ഇറപ്പുറത്ത്, ഡയറക്ടര്‍ ജിജോ വരകുകാലായില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. ഡാനിയ SVM എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്കി.