ഹ്യൂസ്റ്റണ്‍: സെയിന്റ് മേരീസ് ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍ മരിയന്‍ എക്‌സിബിഷന്‍ നടക്കുന്നു. ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ഛ് 2024 ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ പാരിഷ് ഹാളിലാണ് എക്‌സിബിഷന്‍ ആരംഭിച്ചത്.
ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മരിയന്‍ എക്‌സിബിഷന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്,അസ്സി.വികാരി ഫാ.ജോഷി വലിയവീട്ടില്‍, എന്നിവര്‍ സന്നിഹിതായിരുന്നു.
ബ്രദര്‍. ഡൊമിനിക് പി.ഡി. യുടെ നേതൃത്വത്തിലുള്ള ക്വീന്‍ മേരി മിനിസ്ടറി ഫിലാഡല്‍ഫിയ ആണ് ഈ എക്‌സിബിഷന്‍ ക്രമീകരിച്ചത്.ബ്രദര്‍ ഡൊമിനിക് എല്ലാ സമയവും സന്നിഹിതനായിരുന്ന് മാതാവിന്റെ സഭയിലുള്ള സാന്നിധ്യത്തെക്കുറിച്ചും, അമ്മയുടെ മധ്യസ്ഥത്താല്‍ ഇന്നും അത്ഭുതങ്ങള്‍ നടക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തു.
അറിവും വിശ്വാസവും വര്‍ദ്ധിപ്പിക്കുവാനും പരിശുദ്ധ അമ്മയിലുള്ള വിശ്വാസം കൂടുതല്‍ പകരാനും ഈ എക്‌സിബിഷന്‍ സഹായിച്ചു.
സഭയുടെ പഠനങ്ങള്‍ മനസിലാകുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട വര്‍ഷങ്ങള്‍,സ്ഥലങ്ങള്‍, അമ്മയോടുള്ള പ്രാര്‍ത്ഥനയില്‍ നടന്ന അത്ഭുതങ്ങള്‍ എന്നിവ എല്ലാം ചിത്രങ്ങള്‍ സഹിതം പ്രദര്‍ശിപ്പിച്ചത് വളരെ അനുഭവവേദ്യമായിരുന്നു എന്ന് സന്ദര്‍ശിച്ച എല്ലാവരും അഭിപ്രയപ്പെട്ടു.ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പോസ്റ്ററുകള്‍ വളരെ മനോഹരമായി പ്രദര്‍ശിപ്പിച്ചിരുന്നു.
ബിബി തെക്കനാട്ട്