ബെന്‍സന്‍വില്‍ ഇടവക യങ് അഡല്‍റ്റ്‌സ് ഫെയ്ത്ത് അഡ്വഞ്ചര്‍

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാഇടവകയിലെ യങ്അഡല്‍റ്റ്‌സിന്റെ നേതൃത്വത്തില്‍ ഫാള്‍ ഫൊലിയെജും , ഫെയ്ത്ത് അഡ്വഞ്ചര്‍ പ്രോഗ്രാമും ഒക്ടോബര്‍ 19 ശനിയാഴ്ച
രാവിലെ 8 മണി മുതല്‍ നടത്തപ്പെടുന്നു. ഇടവകയിലെ ഇരുപത്തഞ്ചിനും നാല്പതിനും ഇടയിലുള്ള യങ് അഡല്‍റ്റ്‌സ് ദേവാലയത്തില്‍ ഒന്നിച്ചുകൂടി വിസ്‌കോണ്‍സിലിലെ തീര്‍ത്ഥാടനകേന്ദ്രമായ ഹോളി ഹില്ലിലേക്ക് യാത്ര ചെയ്യുന്നു.
വി.കുര്‍ബാന, കുമ്പസാരം, സ്‌നേഹവിരുന്ന്, ഫാള്‍ വോക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ജെന്‍സന്‍ ഐക്കരപറമ്പില്‍, ഷെറില്‍ താന്നിക്കുഴുപ്പില്‍ എന്നിവര്‍ ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നു.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

മള്ളൂശേരി: തൈപ്പറമ്പില്‍ ചിന്നമ്മ തോമസ്

Next Post

ക്നാനായ റീജിയണില്‍ ഹോളി ചൈല്‍ഡ്ഹുഡ് പ്രവര്‍ത്തനോദ്ഘാടനം

Total
0
Share
error: Content is protected !!