ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ബാംഗ്ലൂര്‍ ഫൊറോന ഓണ്‍ലൈനായി കൊന്തപ്പത്ത് ആചരണം നടത്തി

ഒക്ടോബര്‍ ജപമാല മാസാചരണത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍ ഫൊറോനയിലെ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇടവക വികാരി ഫാ. കുര്യന്‍ വെള്ളായിക്കലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രസിഡന്റ് മേഴ്സി സിന്നി മണയത്തറയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി കൊന്തപ്പത്ത് ആചരണം സംഘടിപ്പിച്ചു. ബാംഗ്ലൂര്‍ ഫൊറോനയിലെ നെല്ലിയാട്, കടബ, അജ്കര്‍, ബാംഗ്ലൂര്‍ യൂണിറ്റുകളിലെ അംഗങ്ങള്‍ പത്ത്ദിവസത്തെ ജപമാല പ്രാര്‍ത്ഥനയിലും തുടര്‍ന്നു നടത്തപ്പെട്ട മരിയന്‍ പ്രഭാഷണത്തിലും പങ്കെടുത്തു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. മാത്യു മണക്കാട്ട്, ഫാ. മൈക്കിള്‍ കണ്ണാല, ഫാ. ജോസ് മണയത്തറ, ഫാ. നോയല്‍ പുതുപ്പറമ്പില്‍, ഫാ. സജി മെത്താനത്ത്, ഫാ. കുര്യന്‍ വെള്ളായിക്കല്‍, ഫാ. ജിബിന്‍ കാലായില്‍കരോട്ട്, ഫാ. ജെഫ്രിന്‍ തണ്ടാശ്ശേരില്‍ എന്നിവര്‍ പത്തുദിവസങ്ങളിലായി മരിയന്‍ ചിന്തകള്‍ പങ്കുവച്ചു.

 

Previous Post

ഹ്യൂസ്റ്റനില്‍ തിരുനാളിനു ഗംഭീര തുടക്കം.

Next Post

ബെന്‍സന്‍വില്‍ ഇടവകയില്‍ മിഷന്‍ലീഗിന് നവ നേതൃത്വം

Total
0
Share
error: Content is protected !!