”ബൈബിള്‍ഓണ്‍” (BibleOn) ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി

മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചില്‍ അധികം ഭാഷകളില്‍ വിശുദ്ധ ബൈബിള്‍ വായിക്കുകയും ശ്രവിക്കുകയും ചെയ്യാവുന്ന ”ബൈബിള്‍ഓണ്‍” (BibleOn) ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളില്‍ ഈ ആപ്പ് ലഭ്യമാണ്.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രധാന ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗാസി ഭാഷകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടും ദൈവവചനം എത്തിക്കുക എന്ന ദര്‍ശനത്തോടെ, എല്ലാ ഭാഷകളിലും, പ്രത്യേകിച്ച് ഗോത്രഭാഷകളിലും, വായിക്കാന്‍ കഴിയാത്തവര്‍ക്കും അവരുടെ ഭാഷയില്‍ ശബ്ദബൈബിള്‍ മുഖേന ദൈവവചനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വായിക്കാന്‍ അറിയാത്തവര്‍ക്ക്, കുട്ടികള്‍ക്ക്, മുതിര്‍ന്നവര്‍ക്ക്, രോഗികള്‍ക്ക് പ്രത്യേകിച്ച് കിടപ്പുരോഗികള്‍ക്ക്, സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് അതുപോലെ ബൈബിള്‍ വായന പ്രായോഗികമായിട്ട് സാധ്യമല്ലാത്തവര്‍ക്ക് അവരുടെ ആത്മീയ ജീവിതത്തിന് ശബ്ദ ബൈബിള്‍ വലിയ സഹായകമാകും.

കിടപ്പ്രോഗികള്‍, ആശുപത്രിയില്‍ കഴിയുന്നവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക്, ബൈബിള്‍ഓണ്‍ ആപ്പ് ഓണ്‍ ചെയ്തു വച്ചാല്‍, അവര്‍ക്ക് ദൈവവചനം തുടര്‍ച്ചയായി കേള്‍ക്കാന്‍ സാധിക്കും. തുടര്‍ച്ചയായി ദൈവവചനം കേള്‍ക്കുന്നതിലൂടെ ആശ്വാസവും ശക്തിയും പ്രാപിക്കാന്‍ സഹായിക്കും.
ഒരു അദ്ധ്യായം കഴിയുമ്പോള്‍ അടുത്ത അദ്ധ്യായം ഓട്ടോപ്ലേ മോഡില്‍ വരുന്ന ക്രമത്തിലും, കേള്‍വി സമയം ഇഷ്ടാനുസരണം ക്രമപെടുത്തുവാനും, പ്ലെയിംഗ് സ്പീഡ് കൂട്ടുകയും കുറക്കുകയും, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലെങ്കിലും ഒരിക്കല്‍ ഡൗണ്ലോഡ് ചെയ്ത ഭാഷയില്‍ വീണ്ടും വായിക്കാനും കേള്‍ക്കാനുമുള്ള സംവിധാനവും, ഓരോരുത്തര്‍ക്കും ആകര്‍ഷകമായ രീതിയില്‍ വചനം ചിത്രങ്ങളോട് ഒപ്പം പങ്കുവയ്ക്കുവാനുള്ള സൗകര്യവും, പല ഭാഷകളിലുള്ള ബൈബിള്‍ ഒരേസമയം താരതമ്യം ചെയ്ത് വായിക്കാനും, കാറിലെ ഓഡിയോ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്.

ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴിയോ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ആപ്പ് പൂര്‍ണമായും സൗജന്യമാണ്, പരസ്യങ്ങളില്ല.
ആന്‍ഡ്രോയിഡ്: bit.ly/bibleon-and
ഐഫോണ്‍: bit.ly/bibleon-ios
വെബ്‌സൈറ്റ്: www.bibleon.app

Previous Post

സ്പെരാന്‍സ കോഴ്സ് 13 ന്

Next Post

ഹ്യൂസ്റ്റനില്‍ തിരുനാളിനു ഗംഭീര തുടക്കം.

Total
0
Share
error: Content is protected !!