മാറിയിടം: മാറിയിടം തിരുഹൃദയ ദൈവാലയത്തിന്റെ പ്‌ളാറ്റിനം ജൂബിലിയുടെ ഭാഗമായി വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഭവന സന്ദര്‍ശനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 60 വയസ് കഴിഞ്ഞവരുടെ സംഗമം നടത്തി. സി.ഡോ. ലീസ SVM, സി.ഡോ. ബെറ്റ്‌സി SVM എന്നിവര്‍ ക്ലാസ് നയിച്ചു. നാലു മണി പൂക്കള്‍ എന്ന് പേരിട്ട ഈ കൂട്ടായ്മ മാസത്തില്‍ ഒരിക്കല്‍ സമ്മേളിക്കാന്‍ തീരുമാനിച്ചു. 40 ആളുകള്‍ പങ്കെടുത്ത ഈ സംഗമം 4.30 ന് പരിശുദ്ധ കുര്‍ബ്ബാനയോടെ സമാപിച്ചു. പരിപാടിക്ക് സി. ഷിന്‍സി SVM, സി. ജെന്‍സി SVM എന്നിവര്‍ നേതൃത്വം നല്കി.