ചിക്കാഗോ: ഏറ്റവും വലിയ പ്രേഷിതസംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ക്‌നാനായ റീജിയന്‍ തല പ്രവര്‍ത്തനോദ്ഘാടനം ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഒക്ടോബര്‍ 6ഞായറാഴ്ച നടന്നു. വി. കുര്‍ബാനയെത്തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണത്തോടെ ചെമ്മഞ്ഞ കൊടിയേന്തിയ കുഞ്ഞുമിഷനറിമാര്‍ കൊടിമരത്തിനടുത്തെത്തിയപ്പോള്‍ മിഷന്‍ലീഗിന്റെ ക്‌നാനായറീജിയന്‍ ഡയറക്ടര്‍ റവ. ഫാ. ബിന്‍സ് ചേത്തലില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പതാകകളും പ്ലാക്കാര്‍ഡുകളുമേന്തി കുഞ്ഞുമിഷനറിമാരേവരും ദേവാലയത്തിലെത്തിയപ്പോള്‍ ക്‌നാനായ റീജിയന്‍ഡയറക്ടര്‍ വികാരി ജനറല്‍ റവ. ഫാ. തോമസ് മുളവനാല്‍ തിരിതെളിച്ച് റീജിയന്‍ തല പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ലീഗ് ശാഖാ പ്രസിഡന്റ് ഹാന ഓട്ടപ്പള്ളില്‍, സെക്രട്ടറി അനീറ്റ നന്തികാട്ട്, കോര്‍ഡിനേറ്റര്‍മാരായ ആന്‍സി ചേലയ്ക്കല്‍, സുജ ഇത്തിത്തറ എന്നിവര്‍ പരിപാടികള്‍ക്ക്‌നേതൃത്വം നല്‍കി.
ലിന്‍സ് താന്നിച്ചുവട്ടില്‍