കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (KKCA) KNANAYA NIGHT 2024 ആഘോഷിച്ചു

കുവൈറ്റിലെ എല്ലാ ക്‌നാനായ്ക്കാരെയും ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരുവാനുള്ള സുവര്‍ണ്ണ അവസരമായി കണ്ട്, 4th ഒക്ടോബര്‍ 2024-ന് ഉച്ചകഴിഞ്ഞു 3:30 മുതല്‍ *”KNANAYA NIGHT 2024’* ഹസ്സാവിയയിലുള്ള യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍* വെച്ച് സംഘടിപ്പിച്ചു. KKCA പ്രസിഡന്റ്  സുജിത് ജോര്‍ജ് അധ്യക്ഷനായിരുന്ന ഉല്‍ഘാടന സമ്മേളനത്തില്‍ KKCA General Secretary ഡോണ തോമസ്  സ്വാഗതം ആശംസിച്ചു. അബ്ബാസിയ ഇടവക വികാരി Rev. Fr. സോജന്‍ പോള്‍, OFM, Cap. ഭദ്രദീപം തെളിയിച്ച് Knanaya Night ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിശിഷ്ട അതിഥിയായി എത്തിയ ഗായിക ശ്രീമതി. സിന്ധു രമേശ് തന്റെ ഗാനാലാപനത്തിലൂടെ രാവിനു കൂടുതല്‍ മധുരം നല്‍കി. SMCA പ്രസിഡന്റ് ഡെന്നി തോമസ് കാഞ്ഞൂപറമ്പില്‍, KKCA പോഷക സംഘടനാ പ്രതിനിധികള്‍ ആയ അക്ഷരദീപം ഹെഡ്മാസ്റ്റര്‍ ശ്രീ. ജയ്‌സണ്‍ മേലേടം, KKWF ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ബിന്‍സി റെജി, KCYL ചെയര്‍മാന്‍ ശ്രീ. ബിനു ബിജു, KKCL ചെയര്‍മാന്‍ മാസ്റ്റര്‍, ടിബിന്‍ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. KKCA ട്രഷറര്‍ ശ്രീ. ഷിജോ ജോസഫ് എല്ലാവര്‍ക്കും കൃതജ്ഞത അറിയിച്ചു. തുടര്‍ന്ന് KKCA അംഗങ്ങളും കുട്ടികളും കഴിവ് തെളിയിച്ച വര്‍ണ്ണശഭളമായ കലാസന്ധ്യയും ഗാനമേളയും, ഇപ്പോള്‍ കുവൈറ്റിലുള്ള TV ആര്‍ട്ടിസ്റ്റ് മനീഷ് ഖാന്‍ അവതരിപ്പിച്ച മിമിക്രി ഷോയും KNANAYA NIGHT നെ വ്യത്യസ്തമാക്കി. സ്വാദിഷ്ടമായ വ്യത്യസ്ത വിഭവങ്ങളാല്‍ സമൃദ്ധമായ സ്‌നേഹവിരുന്ന് കൂടുതല്‍ ശ്രദ്ധേയമായിരുന്നു. KKCA അംഗങ്ങളുടെ, കുവൈറ്റ് സന്ദര്‍ശിക്കുന്ന മാതാപിതാക്കളെ പൊന്നാടയണിയിച്ചും, കുവൈറ്റില്‍ നിന്നും യാത്രയാവുന്ന അംഗങ്ങളെ മൊമെന്റോ നല്കിയും വേദിയില്‍ വെച്ച് ആദരിക്കുകയുണ്ടായി. അന്നേദിവസം അവിടെ എത്തിച്ചേര്‍ന്ന എല്ലാ സ്‌പോണ്‍സര്‍മാരെയും ഈ പരിപാടിക്ക് വേണ്ടി സഹായിച്ചവരെയും പൊന്നാട അണിയിച്ചു ആദരിച്ചു.

 

Previous Post

രാജപുരം: കൊട്ടോടി ആണ്ടുമാലില്‍ പുന്നൂസ്

Next Post

Kuwait Knanaya Cultural Association (KKCA) celebrated KNANAYA NIGHT 2024.

Total
0
Share
error: Content is protected !!