സ്‌പെരാന്‍സ കോഴ്‌സ് നടത്തി

ചുങ്കം: അതിരൂപതാ വിശ്വാസപരിശീലന കമ്മീഷന്റെയും ദൈവവിളി കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ ചുങ്കം ഫൊറോനയിലെ പത്താം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി സ്‌പെരാന്‍സ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ചുങ്കം ഫൊറോന അസി, വികാരി ഫാ. ജോമേഷ് ഇലഞ്ഞിപ്പള്ളിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.സജി കൊച്ചുപറമ്പില്‍,അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കമ്മിഷന്‍ അംഗങ്ങളായ ഫാ. ജെയ്സ് നീലാനിരപ്പേല്‍ ഒ. എസ്. എച്ച്, സി. ഐറിന്‍ എസ്. ജെ സി, സി. ഷിജി കാരിത്താസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. ചുങ്കം സണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജയമോള്‍, ചുങ്കം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള അധ്യാപകര്‍ എന്നിവര്‍ സെമിനാര്‍ കോര്‍ഡിനേറ്റ് ചെയ്തു. ചുങ്കം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 65 കുട്ടികള്‍ പങ്കെടുത്തു.

Previous Post

സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളും ലഭ്യമാക്കി

Next Post

The Feast of St. Vincent de Paul was celebrated at St. Mary’s Knanaya Parish in Chicago.

Total
0
Share
error: Content is protected !!