സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളും ലഭ്യമാക്കി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളും ലഭ്യമാക്കി. ഉഷ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെയും തയ്യല്‍ മെഷീന്‍ യൂണിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, ഉഷ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ വടിവേലന്‍ പെരുമാള്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജി. ശങ്കര്‍, ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ നിബു കെ.എം, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ ജയകൃഷ്ണന്‍ നമ്പ്യാര്‍, ഡെപ്യൂട്ടി ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ ബിന്ദു ജോസ്, ഉഷ സിലായ് സ്‌കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ജിനി ബാബു, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിശീലന പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 വനിതകള്‍ക്ക് ഒമ്പത് ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ യൂണിറ്റുകളുമാണ് ലഭ്യമാക്കിയത്. കൂടാതെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു. പരിശീലനം സിദ്ധിച്ചവരിലൂടെ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം ഒരുക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.

Previous Post

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ അഡൈ്വസര്‍സ് & ഡയറക്ടര്‍സ് മീറ്റിംഗ്

Next Post

സ്‌പെരാന്‍സ കോഴ്‌സ് നടത്തി

Total
0
Share
error: Content is protected !!