കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ധനലക്ഷമി ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കി വരുന്ന ലിങ്കേജ് വായ്പാ പദ്ധതിയുടെ ഭാഗമായി രാജപുരം മേഖലയിലെ മാസ്സ് വനിതാ സ്വാശ്രയഗ്രൂപ്പ് ലീഡേഴ്‌സിന്റെ മീറ്റിങ് ചുള്ളിക്കര സെന്റ് മേരീസ് പാരിഷ്ഹാളില്‍ വികാരി. ഫാ. റോജി മുകുളേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധനലക്ഷമി ബാങ്ക് മൈക്രോക്രഡിറ്റ് ചാര്‍ജ്ജ് ഓഫീസര്‍ അരവിന്ദാക്ഷന്‍. കെ അദ്ധ്യക്ഷത വഹിച്ചു. മാസ്സ് പ്രോഗ്രാം കോ-ഒര്‍ഡിനേറ്റര്‍ അബ്രാഹം. യു. പി, ധനലക്ഷമി ബാങ്ക് ചീമേനി ശാഖാ മാനേജര്‍. ബാലകൃഷ്ണന്‍, അസി. മാനേജര്‍. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. രാജപുരം മേഖലയിലെ 10-വനിതാ സ്വാശ്രയ ഗ്രൂപ്പുകള്‍ക്കായി ഒരു കോടി 20-ലക്ഷം രൂപ വായ്പ അനുവദിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് നേതൃത്വം നല്കി.