മണ്ണൂര്‍ ഇടവക ഫ്രാന്‍സിസ്കന്‍ അല്മായ സഭയുടെ നേതൃത്വത്തിലും ഇടവക കൂട്ടായ്മയുടെ സഹകരണത്തിലും ഇടവകയിലെ 70 വയസിനു മുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളെ (കരുതല്‍ -2024 ) ആദരിച്ചു. സംഗമം ഫാ :എബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ഫാ : ആന്‍്റണി വെച്ചൂര്‍, ഫാ : സിറിയക് മറ്റത്തില്‍, ജെയിംസ് ജോണ്‍ ചിറക്കല്‍, ഷിബു ജോസഫ് കൊച്ചിക്കുന്നേല്‍, ബേബി മമ്പുഴക്കല്,സി.:വിമല മരിയ, ജോയി കൊന്നക്കല്‍, ഫാ : തോമസ് മാമ്പുഴക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സി.ജാനി എസ്.വി.എം മോട്ടിവേഷന്‍ ക്ളാസ്സ് നയിച്ചു. 250 പേര് പങ്കെടുത്ത പരിപാടിക്ക് വികാരിയൊടൊപ്പം ഇടവകയിലെ ഫ്രാന്‍സിക്കന്‍ അല്മായ സഭാ ഭാരവാഹികള്‍, കൈക്കാരന്മാര്, സിസ്റ്റേഴ്സ്, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.