കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, സീനിയര്‍ സിറ്റിസണ്‍ ഫ്രെണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷനുമായി സഹകരിച്ച് പേരാവൂര്‍ തെരു സാംസ്ക്കാരിക നിലയത്തില്‍ വച്ച് വിവിധ പരിപാടികളോടെ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. നിഷ ബാലകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫ്രെണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് മേഖല സെക്രട്ടറി. എം. ആര് വിജയന് അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സര്‍വ്വീസ് പ്രൊവൈഡര്‍ ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി നിയമ സാക്ഷരതാ ക്ലാസ്സിന് നേതൃത്വം നല്കി. ക്ലാസ്സില്‍ വയോജനങ്ങള്‍ക്കായി ഗവണ്മെന്റുകള് പ്രഖ്യാപിച്ച പലതരത്തിലുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. ആഘോഷ പരിപാടികളില്‍ 110-വനിതകള്‍ പങ്കെടുത്തു.