കെ.സി.വൈ.എല്‍ സംഘടനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷത്തിലെ മൂന്നാമത് സെനറ്റ് സമ്മേളനം കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ വച്ച് നടത്തപ്പെട്ടു. അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളിന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയില്‍ ആമുഖ സന്ദേശം നല്കി.അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി സ്വാഗതവും, വൈസ് പ്രസിഡന്‍്റ് ജാക്സണ് സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ 35 യൂണിറ്റുകളില്‍ നിന്നായി 96 സെനറ്റ് അംഗങ്ങള്‍ പങ്കെടുത്തു.
ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ എസ്.ജെ.സി , ഭാരവാഹികളായിട്ടുള്ള അലന് ജോസഫ് ജോണ്‍ ,ബെറ്റി തോമസ് എന്നിവര്‍ നേതൃത്വം നല്കി.