കൂടല്ലൂര്‍: കൂടല്ലൂര്‍ കെ.സി.സി., കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക ബോധവത്ക്കരണ സെമിനാറും സൗജന്യ വാഴവിത്തു വിതരണവും നടത്തി. news2കിടങ്ങൂര്‍ കൃഷി ഓഫീസര്‍ പാര്‍വതി ആര്‍ സെമിനാറിനു നേതൃത്വം നല്കി. മണ്ണു പരിശോധനയുടെ പ്രാധാന്യവും വളം ഇടുന്നതിന്റെ ശാസ്ത്രീയരീതികളും വിശദീകരിച്ചു. നാനാജാതി മതസ്ഥരായ ഇരുന്നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു.
സൗജന്യ വാഴവിത്തു വിതരണം വികാരി ഫാ. ജോസ് പൂത്തൃക്കയില്‍ നിര്‍വഹിച്ചു. കര്‍ഷകഫോറം പ്രസിഡന്റ് ജോണ്‍ മാവേലില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് അലക്‌സിന്‍ വെള്ളാപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.സി.സി പ്രസിഡന്റ് തോമസ് വടുതല യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സജിമോന്‍ പണ്ടാരക്കണ്ടത്തില്‍ സ്വാഗതവും ഷൈജു ജോസ് പാലാച്ചേരില്‍ നന്ദിയും പറഞ്ഞു. കെ.സി.സി., കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ യൂണിറ്റ് ഭാരവാഹികള്‍ സെമിനാറിന് നേതൃത്വം നല്കി.