കൂട്ടായ്മയുടെ വിസ്മയം തീര്‍ത്ത് ബെന്‍സന്‍വില്‍ ഫാമിലി ക്യാമ്പിങ്ങ്

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക മൂന്ന് ദിവസമായി നടത്തിയ ഫാമിലി ക്യാമ്പിങ്ങ് കൂട്ടായ്മയുടെ അത്ഭുതക്കൂട്ടമായി മാറി. ഈ ഫാമിലി ക്യാമ്പിങ്ങില്‍ പങ്കെടുത്ത ഓരോ കുടുംബത്തിനും ഇത് വലിയ സ്‌നേഹ കൂട്ടായ്മയുടെ അനുഭവം പ്രദാനം ചെയ്തു.


ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍
ക്യാമ്പിങ്ങ് കോര്‍ഡിനേറ്റിംങ്ങ് കമ്മറ്റി അംഗങ്ങളായ ജയ്‌മോന്‍ നന്തികാട്ട്, സജി ഇറപുറം, സണ്ണി ഇണ്ടിക്കുഴി, തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ക്കൊപ്പം ഇടവക കൈക്കാരന്‍മാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല , ജെന്‍സന്‍ ഐക്കരപറമ്പില്‍ എന്നിവരും എന്റര്‍റ്റയ്ന്‍മെന്റ് കോര്‍ഡിനെറ്റേഴ്‌സ് ആയ ജനിമോള്‍ ഒറ്റത്തൈയ്ക്കല്‍, മോളമ്മ തൊട്ടിച്ചിറയില്‍ എന്നിവരും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്നവര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ ഏറെ ആനന്ദത്തോടെ ഏറ്റെടുത്ത ഫാമിലി ക്യാമ്പിങ്ങ് വരും വര്‍ഷങ്ങളില്‍ മുടങ്ങാതെ നടത്തണമെന്ന് പങ്കെടുത്ത ഏവരും ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

വയോജന ദിനത്തില്‍ വായോസുരക്ഷ പദ്ധതിക്ക് തുടക്കവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

കെ.സി.വൈ.എല്‍ ജപമാല അര്‍പ്പണം

Total
0
Share
error: Content is protected !!