ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ വയോസുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചു. സമൂഹത്തില്‍ വേര്‍തിരിക്കപ്പെട്ടു പോകുന്ന വൃദ്ധരായവര്‍ക്ക് പരിചരണം നല്‍കുന്നതോടൊപ്പം അവരോടൊപ്പം സമയം ചെലവഴിച്ചുകൊണ്ട് അവര്‍ക്കു വേണ്ടുന്ന സാന്ത്വനം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയോടനുബന്ധിച്ച് ഗ്രാമങ്ങളില്‍ എത്തി വൃദ്ധരാവര്‍ക്ക് ശാരീരിക മാനസിക ഉല്ലാസത്തിനുതകുന്ന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ പൂതാളി ഗ്രാമ വികസന സമിതി പ്രസിഡന്റ് ഫാ. സൈജു പുത്തന്‍പറമ്പില്‍ അദ്ധ്യക്ഷത വഹച്ചു. ജി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ജസ്റ്റിന്‍ നന്ദികുന്നേല്‍, മെറിന്‍ എബ്രാഹം, അനിമേറ്റര്‍ മിനി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.