ഹ്യൂസ്റ്റണ്‍ ക്‌നാനായ ഫൊറോനായില്‍ സീനിയേഴ്‌സ് ഡേ കെയര്‍

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ സീനിയേഴ്‌സ് ഡേ കെയര്‍ ആരംഭിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവകയുടെ ഈ നൂതന സംരംഭം ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

പ്രതീക്ഷാനിര്‍ഭരമായ ജീവിതമാണ് ദൈവം നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നും ഭാവി തലമുറയുടെ നന്മ നിറഞ്ഞ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുകയും കഴിയും വിധം പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഫാ. മുത്തോലത്ത് തന്റെ ഉത്ഘാടന സന്ദേശത്തില്‍ പറഞ്ഞു.ക്‌നാനായ റീജിയനില്‍ ഇദംപ്രദമായി തുടങ്ങിയ സീനിയേഴ്‌സ് ഡേ കെയര്‍ വലിയൊരു തുടക്കമാകട്ടെ എന്നും ഫാ.മുത്തോലത്ത് അഭിപ്രായപ്പെട്ടു.

പ്രായമായവരുടെ പ്രോത്സാഹനം ഒരു സമൂഹത്തിന്റെ വളര്‍ച്ചക്ക് വളരെയേറെ പ്രയോജനം നല്‍കുമെന്ന് അസി.വികാരി ഫാ.ജോഷി വലിയവീട്ടില്‍ പറഞ്ഞു .

ആഴ്ചയിലെ എല്ലാ ബുധനാഴ്ചയും ദൈവാലയ ഹാളില്‍ 60 വയസിനു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒരുമിച്ചു കൂടി വിവിധ പരിപാടികളില്‍ സന്തോഷത്തോടെ സമയം ചെലവഴിക്കുന്നു. പങ്കെടുക്കുന്ന എല്ലാവരും ചേര്‍ന്നുള്ള വിവിധയിനം കളികളും, പാട്ടുകളും, തമാശകളും, പൊട്ടിച്ചിരികളും കൂട്ടായ്മക്ക് മാറ്റ് പകരുന്നു.

കൂട്ടായ്മയും ഒരുമിച്ചു ചേരലും മനസിനും, ശരീരത്തിനും വലിയ ഉണര്‍വേകി എന്നും, മനസ്സിനുള്ളില്‍ ഓര്‍മ്മിക്കുവാന്‍ സാധിക്കുന്ന ഒരു ദിവസമായിരുന്നു ഇത് എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.

എല്ലാവരും ചേര്‍ന്ന് പാകം ചെയ്ത ഉച്ച ഭക്ഷണം, ഒരുമിച്ചു ചേര്‍ന്ന് ഭക്ഷിച്ചതു നല്ലൊരു അനുഭവമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും വീണ്ടും കാണാമെന്ന പ്രത്യാശയില്‍ സന്തോഷത്തോടെ പിരിഞ്ഞു.

ഇടവക സീനിയേഴ്‌സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റെജി എസ്.ജെ.സി. കമ്മിറ്റി അംഗങ്ങള്‍, ബിബി തെക്കനാട്ട് എന്നിവര്‍  നേതൃത്വം നല്‍കി.

ബിബി തെക്കനാട്ട്

 

Previous Post

ജൂബിലി ആഘോഷങ്ങളുമായി സ്വാശ്രയ സംഘങ്ങള്‍

Next Post

ക്നാനായ റീജിയണില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം

Total
0
Share
error: Content is protected !!