കൈപ്പുഴ: കൈപ്പുഴ ഇടവകയിലെ കെ.സി.വൈ.എല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ‘പുതിയ നിയമഭാഗം’ വികാരി ഫാ.സാബു മാലിതുരുത്തേല്‍ ് പ്രകാശനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തില്‍ മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പുതുതലമുറ, ഇതുപോലെ വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനായി മുന്നോട്ടു കടന്നു വരുന്നത് സ്വാഗതാര്‍ഹമാണെന്ന് പ്രകാശനവേളയില്‍ ഫാ. സാബു മാലിത്തുരുതേ;ല്‍ അഭിപ്രായപ്പെട്ടു.അസി. വികാരി ഫാ. ജാസഫ് വെള്ളാപ്പള്ളികുഴിയിലിന്്റെ നേതൃത്വത്തില്‍ 41 യുവജനങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി.