കാരിത്താസ് കോളേജ് ഓഫ് നഴ്സിങ് ഏകദിന വര്‍ക്ക്ഷോപ് നടത്തി

തെള്ളകം: അക്കാഡമിക് റിവ്യൂ റൈറ്റിങ് എന്ന വിഷയത്തില്‍ കാരിത്താസ് കോളേജ് ഓഫ് നഴ്സിങ് സംസ്ഥാന തല ഏകദിന വര്‍ക്ക്ഷോപ് നടത്തി. കാരിത്താസ് ആശുപതിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജോയിന്‍്റ് ഡയറക്ടര്‍ ഫാ .ജോയ്സ് നന്ദികുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രൊഫ. ട്വിങ്കിള്‍ മാത്യു (പ്രിന്‍സിപ്പാള്‍ കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്), ജെസ്വിന്‍ ബേബി ( റിസര്‍ച്ച് ഓഫീസര്‍ കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ)് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. ആതിര റാണി ( എം. ആര്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ തിരുവനന്തപുരം ഗവണ്‍െമന്‍്റ് നഴ്സിങ് കോളേജ)്, ഡോ. അനു സൂസന്‍ സാ (അസിസ്റ്റന്‍്റ് പ്രൊഫസര്‍ കേരള അഗ്രിക്കള്‍ചറള്‍ യൂണിവേഴ്സിറ്റി), ഡോ. അലിസണ്‍ ബ്രിട്ടില്‍ ( അസിസ്റ്റന്‍്റ് ഡീന്‍ ആന്‍്റ് പ്രൊഫസര്‍ യു കെ സാല്‍ഫോഡ് യൂണിവേഴ്സിറ്റി), ഡോ. ബിന്ദു ജോണ്‍ ( അസ്സോസിയേറ്റ് പ്രൊഫസര്‍ കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്) എന്നിവര്‍ ക്ളാസുകള്‍ എടുത്തു. കേരളത്തിലെ വിവിധ നഴ്സിംഗ്കോളേജുകളിലെ എഴുപതോളം അദ്ധ്യാപകര്‍ വര്‍ക്ഷോപ്പില്‍ പങ്കെടുത്തു.

 

 

Previous Post

അര്‍ച്ച് ബിഷപ്പ് കുര്യാക്കോസ്കുന്നശ്ശേരി ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന് സമ്മാനിച്ചു

Next Post

ബൈബിള്‍ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്ത് കെ. സി.വൈ.എല്‍ കൈപ്പുഴ

Total
0
Share
error: Content is protected !!