ഹൃദയ ദിന സന്ദേശമുയര്‍ത്തിപ്പിടിച്ച് മാരത്തോണ്‍ സംഘടിപ്പിച്ച് കാരിത്താസ് ഹോസ്പിറ്റല്‍

കോട്ടയം: ലോക ഹൃദയ ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റലും ഡെക്കാത്തലോണും സംയുക്തമായി കാരിത്തോണ്‍ എന്ന പേരില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. കാരിത്താസ് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്‍്റും കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെയും സഹകരണത്തോടെ നടന്ന മാരത്തോണ്‍ കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്‍്റ് ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തേവര്‍പറമ്പിലും, കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്. ഒ. ഡി. ഡോ.ജോണി ജോസഫും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഇരുനൂറോളം ആളുകള്‍ പങ്കെടുത്ത മാരത്തോണ്‍ രാവിലെ 6:45ന് കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച് കാരിത്താസ് റൗണ്ട് വഴി 8 മണിയോടുകൂടി കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ അവസാനിച്ചു. കാരിത്താസ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരോടൊപ്പം യുവജന പങ്കാളിത്തം കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും മാരത്തോണ്‍ ശ്രദ്ധേയമായി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാരിത്താസ് ഹോസ്പിറ്റല്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ തുടര്‍ച്ചയായി ഈ മാരത്തോണ്‍ മാറിയെന്നും, ഹൃദയ ദിന സന്ദേശമായ ”യൂസ് ഹാര്‍ട്ട് ഫോര്‍ ആക്ഷന്‍” എന്നത് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചെന്നും കാരിത്താസ് ഡയറക്ടര്‍ ഫാ.ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. മാരത്തോണിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ഏറ്റുമാനൂര്‍ സി ഐ അന്‍സില്‍ എ. എസ് വിജയികള്‍ക്ക് സമ്മാനം നല്‍കി. കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്‍്റ് ഡയറക്ടര്‍ഫാ. ജിസ്മോന്‍ മഠത്തില്‍, ഫാ. ജിനു കാവില്‍ ,ഫാ. ജോയ്സ് നന്ദിക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു.

Previous Post

വയനാട്- വിലങ്ങാട് ദുരന്ത പുനരധിവാസം: 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത

Next Post

ലോണ്‍ മേള സംഘടിപ്പിച്ച് മാസ്സ്

Total
0
Share
error: Content is protected !!