റബര്‍ ടാപ്പിംഗ് പരിശീലന ക്യാമ്പിന് തുടക്കം

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിന്റെയും മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡുമായി സമന്വയിപ്പിച്ച് റബര്‍ ടാപ്പിംഗ് പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥികളില്‍ പഠനകാലയളവില്‍ തന്നെ സ്വയം തൊഴില്‍ പര്യാപ്തത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രസ്തുത പരിപാടിക്ക് ലൈഫ് സയന്‍സസ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി വിഭാഗവും കോളേജ് എന്‍.എസ്. എസ് യൂണിറ്റുമാണ് നേതൃത്വം നല്‍കിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാനും മാനേജറുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഏതൊരു തൊഴിലും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നു എന്നും, എല്ലാ തൊഴിലും മഹത്തായ സംഭാവന സമൂഹത്തിന് നല്‍കുന്നുണ്ടെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. റബ്ബര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കാഞ്ഞങ്ങാട് റീജിയണല്‍ ഓഫീസര്‍ ശ്രീ മോഹനന്‍. കെ മുഖ്യ പ്രഭാഷണം നടത്തി. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ റവ. ഫാദര്‍ സിബിന്‍ കുട്ടക്കല്ലുങ്കല്‍, ലൈഫ് സയന്‍സസ് വിഭാഗം മേധാവി ഡോ. ഷിജു ജേക്കബ്, അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ മിസ്. സുജ എസ് നായര്‍, എന്‍. എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. അഖില്‍ തോമസ്, ഒന്നാം വര്‍ഷ ലൈഫ് സയന്‍സസ് വിദ്യാര്‍ത്ഥി ആനന്ദ് എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

 

Previous Post

എയ്ഞ്ചല്‍സ് മീറ്റ് ഞായറാഴ്ച

Next Post

ബി.സി.എം കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം

Total
0
Share
error: Content is protected !!