ബെന്‍സന്‍വില്‍ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കമാകും. ഫ്രീ മോഡിലുള്ള യോഗിബെയേഴ്‌സ് ജെല്ലി സ്റ്റോണ്‍ പാര്‍ക്കില്‍ വച്ച് മൂന്ന് ദിവസങ്ങളിലായാണ് ഫാമിലി ക്യാമ്പിങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ക്യാമ്പിങ്ങ് കമ്മിറ്റി അംഗങ്ങളായ സജി ഇറപുറം,ജയ്‌മോന്‍ നന്തികാട്ട് , സണ്ണി ഇണ്ടിക്കുഴി,തമ്പിച്ചന്‍ ചെമ്മാച്ചേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ആരംഭിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് ഫാമിലി ക്യാമ്പിങ്ങ് സമാപിക്കും. ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഒരു വലിയ ഉത്സവമാക്കി ഈ ക്യാമ്പിങ്ങിനെ മാറ്റി
ബഹുമാനപ്പെട്ട അച്ഛന്മാരോടും കൈക്കാരന്‍മാരോടും കമ്മിറ്റി അംഗങ്ങളോടൊപ്പം
ഒരുമിച്ച് ഭക്ഷിച്ച്, ഒരുമിച്ച് ഉല്ലസിച്ച്, ഒരുമിച്ച് പ്രാര്‍ത്ഥിച്ച് ഈ ഫാമിലി ക്യാമ്പിങ്ങ് ഒരു വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ഇടവകജനം. ക്യാമ്പിങ്ങില്‍ പങ്കെടുക്കുന്നവര്‍ 12 മണിക്ക് ബെന്‍സന്‍വില്ലില്‍ നിന്നും പുറപ്പെടും.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

Previous Post

ട്രാക്ക് സൈക്ളിങ് മത്സരത്തില്‍ കാല്‍വിന്‍ സിറില്‍ ലിയോണിന് തിളകമാര്‍ന്ന വിജയം

Next Post

ക്നാനായ സ്റ്റാര്‍സ് ഏകദിന പരിശീലനം ഒക്ടോബര്‍ 2 ന് തൂവാനിസയില്‍

Total
0
Share
error: Content is protected !!