ഓണാഘോഷം സംഘടിപ്പിച്ച് സ്വാശ്രയഗ്രൂപ്പ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തേറ്റമലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാസ്വാശ്രയഗ്രൂപ്പുകള്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധയിനം മത്സരപരിപാടികള്‍ സംഘടിപ്പിക്കുകയും, പൂക്കളം ഇടുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തില്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. സി. സിറില ഓണസന്ദേശം നല്കി. ആനിമേറ്റര്‍ ആന്‍സി ജോയ് സ്വാഗതം ആശംസിച്ചു. സ്വാശ്രയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ ഓണപ്പാട്ട് ശ്രദ്ധേയമായിരുന്നു. ഓണാഘോഷ മത്സര വിജയികള്‍ക്ക് തേറ്റമല വിസിറ്റേഷന്‍ കോണ്‍വെന്റ് സുപ്പീരിയര്‍ സി. ലിഡിയ. എസ്. വി. എം സമ്മാനങ്ങള്‍ വിതരണം ചെയ്തു. റീന മണികണ്ടത്തില്‍ നന്ദി പറഞ്ഞു. 100-വനിതകള്‍ പങ്കെടുത്തു.

Previous Post

ഉഴവൂര്‍: വെള്ളിലാംതടത്തില്‍ അന്നമ്മ എസ്തപ്പാന്‍

Next Post

ലോകത്തിലെ മികച്ച ശാസ്ത്ര ഗവേഷക ലിസ്റ്റില്‍ രാജപുരം സെന്റ് പയസ് കോളേജ് അധ്യാപകനും

Total
0
Share
error: Content is protected !!