കരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകരം

കോട്ടയം : ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (QCI) ബോര്‍ഡായ NABH ന്റെ ചാമ്പ്യന്‍സ് ഓഫ് എന്‍.എ.ബി.എച്ച് ഡിജിറ്റല്‍ ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡും NABH ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ അക്രഡിറ്റേഷനും സ്വന്തമാക്കി കാരിത്താസ് ഹോസ്പിറ്റല്‍. ആരോഗ്യ സംരക്ഷണ പ്രക്രിയകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ആശുപത്രിക്ക് ആണ് ഈ അംഗീകാരം നല്‍കുന്നത്. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ NABH സി ഇ ഓ യില്‍ നിന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ ബിനു കുന്നത്ത്, ഡോ.അജിത്ത് വേണുഗോപാല്‍ ,ഐ ടി ഹെഡ് വിനോദ്കുമാര്‍ ഇ എസ് എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. നാല്‍പ്പത്തിമൂന്നിലധികം പ്രധാന വിഭാഗങ്ങളിലായി മുന്നൂറിലധികം ഡോക്ടര്‍മാരും, മൂവായിരത്തിലധികം സ്റ്റാഫുകളുമായി പ്രവര്‍ത്തനം തുടരുന്ന, സാധാരണ ജനങ്ങളുടെ ആരോഗ്യ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ച കാരിത്താസ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, അത്യാധുനികവും വൈദഗ്ത്യം നിറഞ്ഞതുമായ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും പ്രതിഫലനമാണ് ഈ അംഗീകാരം. വര്‍ഷത്തില്‍ ഏഴ് ലക്ഷത്തിലധികം രോഗികള്‍ സേവനങ്ങള്‍ക്കായി വന്നെത്തുന്ന കാരിത്താസ് ആശുപത്രി ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് സെന്റര്‍ മുതല്‍ കോട്ടയത്തെ ആദ്യത്തെ അംഗീകൃത ഹോസ്പിറ്റല്‍, കോവിഡ് കാലത്ത് കോവിഡ് കണ്‍ട്രോള്‍ സെല്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ഹോസ്പിറ്റല്‍, ആയിരത്തിലധികം കീഹോള്‍ ഹാര്‍ട്ട് ബൈപാസ്സ് സര്‍ജറികള്‍ പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ഹോസ്പിറ്റല്‍, ഇന്ത്യയിലെ ആദ്യത്തെ ട്രൂ ബീം വിത്ത് hyperArc ടെക്നോളജി തുടങ്ങി ഒട്ടനവധി നൂതന കാല്‍വെപ്പുകള്‍ക്കും, പദ്ധതികള്‍ക്കും കാരിത്താസ് ഈ കാലയളവില്‍ തുടക്കമിട്ടിട്ടുണ്ട്.

ഏറ്റവും മികച്ച സേവനങ്ങള്‍ എല്ലാ കാലത്തും ജനങ്ങള്‍ക്ക് നല്‍കിവരുന്ന ആശുപത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി മുന്‍പും നിരവധിയായ അംഗീകാരങ്ങള്‍ കാരിത്താസിനെ തേടിയെത്തിയിട്ടുണ്ട്. NABH ഹോസ്പിറ്റല്‍ അക്രഡിറ്റേഷന്‍, NABL ലാബ് അക്രഡിറ്റേഷന്‍, NABH നഴ്‌സിംഗ് സര്‍വീസ് അക്രഡിറ്റേഷന്‍, ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫ്രണ്ട്ലി ഹോസ്പിറ്റല്‍ അക്രഡിറ്റേഷന്‍ തുടങ്ങിയവ അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ്. കഴിഞ്ഞ 6 പതിറ്റാണ്ടിലധികമായി തെക്കന്‍ കേരളത്തിലെ ആരോഗ്യ പരിപാലനമേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരിത്താസ് ആശുപത്രിയുടെ ഊര്‍ജ്ജസ്വലമായ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ കരുത്താകുമെന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ ജീവന് ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്ന കാരിത്താസ് ആശുപത്രിയുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഫാമിലിയിലെ ഓരോ പ്രവര്‍ത്തകര്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Previous Post

മുറ്റത്തൊരു അടുക്കളത്തോട്ടവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

ഇടയ്ക്കാട്ട് മേഖല ചെറുപുഷ്പ മിഷന്‍ ലീഗ് കലാമത്സരം : നീറികാട് വിജയികള്‍

Total
0
Share
error: Content is protected !!