നൂറു ശതമാനം വിജയ തിളക്കത്തില്‍ മേരി മാതാ പ്രൈവറ്റ് ഐ ടി ഐ

കടുത്തുരുത്തി : കേന്ദ്ര നൈപുണ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ ഐ ടി ഐ യില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ നടത്തിയ NCVT അഖിലേന്ത്യ ട്രേഡ് പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 46 വര്‍ഷത്തെ പരിചയസമ്പത്തുള്ള ഈ സ്ഥാപനത്തില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ അംഗീകാരത്തോടെയുള്ള NCVT സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ITI കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്.
മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, പ്ലംബര്‍, ഇലക്ട്രോണിക് മെക്കാനിക് എന്നീ ട്രേഡുകളിലാണ് പഠനം നടത്തപ്പെടുന്നത്. ഈ അക്കാദമിക്ക് വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കുന്നു.

Previous Post

മതബോധന ദിനം ആഘോഷിച്ച് ബെന്‍സന്‍വില്‍ ഇടവക

Next Post

പോത്തുകുഴി:  മണ്ണാര്‍കാട്ടില്‍ ആനി രാജു

Total
0
Share
error: Content is protected !!