കൈപ്പുഴയില്‍ ഇടവകദിനാഘോഷം

കൈപ്പുഴ: സെന്‍്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി കൂടാരയോഗ വാര്‍ഷികവും ഇടവക ദിനാഘോഷവും സെപ്റ്റംബര്‍ 20, 21, 22 തീയതികളില്‍ നടക്കും. കൂടാരയോഗ വാര്‍ഷികത്തിന്‍്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ലഹരിവിരുദ്ധ സൈക്കിള്‍ -ബൈക്ക് റാലി സംഘടിപ്പിക്കും. ഏറ്റുമാനൂര്‍ സി ഐ അന്‍സില്‍ എ എസ് ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. 21ന് കായിക മത്സരങ്ങള്‍ നടക്കും.
22-ന് വൈകുന്നേരം 6.00-ന് വി.കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമ സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും. വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, മാത്യു മംഗ്ളാംകുന്നേല്‍, ടോം കരികുളം തുടങ്ങിയവര്‍ സംസാരിക്കും. വിവിധകലാപരിപാടികളും അരങ്ങേറും. സ്നേഹ വിരുന്നുമുണ്ടാകും.

Previous Post

കല്ലറ: കണിയാംപറമ്പില്‍ കെ.എം ജോസ്

Next Post

വിശുദ്ധിയുടെ സുഗന്ധം പരത്തി അഴുകാത്ത ശരീരം

Total
0
Share
error: Content is protected !!