കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന ഓണാഘോഷം ‘ആരവം 2024’ നടത്തപ്പെട്ടു

പാലത്തുരുത്ത് : കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന തല ഓണാഘോഷം ‘ആരവം 2024’ പാലത്തുരുത്ത് യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കാത്തലിക് പള്ളിയുടെ പാരിഷ് ഹാളില്‍ വച്ച് 17/09/2024 ചൊവ്വാഴ്ച നടത്തപ്പെട്ടു. ഉച്ചയ്ക്ക് 2 മണിക്ക് *ഫൊറോന ഡയറക്ടര്‍ ജസ്റ്റിന്‍ മൈക്കിള്‍ വെള്ളാപ്പള്ളിക്കുഴിയിലും യൂണിറ്റ് ഡയറക്ടര്‍ ഷൈജി ഓട്ടപ്പള്ളിയും സംയുക്തമായി പതാക ഉയര്‍ത്തുകയും* തുടര്‍ന്ന് ഫൊറോന സെക്രട്ടറി *മെല്‍വിന്‍ എബ്രഹാം* പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. അതേ തുടര്‍ന്നു ‘മലയാളി മങ്ക, പുരുഷ കേസരി’ മത്സരങ്ങളും ഓണത്തോട് അനുബന്ധിച്ച് വിവിധങ്ങളായ ഓണക്കളികളും നടത്തപ്പെട്ടു. കല്ലറ പഴയപള്ളി യൂണിറ്റ് അംഗങ്ങളായ ‘ഹെലന വഞ്ചിയില്‍ മലയാളി മങ്കയായും,’ ‘ഫില്‍സന്‍ സജി പുരുഷ കേസരിയായും’ തിരഞ്ഞെടുക്കപ്പെട്ടു.* ഓണക്കളികള്‍ക്ക് അതിരൂപത ജനറല്‍ സെക്രട്ടറി *അമല്‍ സണ്ണി,*ജോ. സെക്രട്ടറി ബെറ്റി തോമസ്,* മുന്‍ അതിരൂപത വൈ. പ്രസിഡന്റ് *ജെറിന്‍ ജോയ്* എന്നിവര്‍ നേതൃത്വം നല്‍കി. വിജയികളായവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാ യുവജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ഫൊറോന പ്രസിഡന്റ് ആല്‍ബര്‍ട്ട് റ്റോമി അധ്യക്ഷനായിരുന്ന സമ്മേളനത്തിന് ഫൊറോനാ സെക്രട്ടറി *മെല്‍വിന്‍ എബ്രഹാം* സ്വാഗതം ആശംസിക്കുകയും, തുടര്‍ന്ന് ഫൊറോന ചാപ്ലയിന്‍ ഫാ. ഫില്‍മോന്‍ കളത്ര ആമുഖ സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൈപ്പുഴ ഫൊറോന വികാരി *ഫാ. സാബു മാലിത്തുരുത്തേല്‍* ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. പാലത്തുരുത്ത് യൂണിറ്റ് അംഗങ്ങള്‍ ഓണപ്പാട്ട് അവതരിപ്പിക്കുകയുണ്ടായി. യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് *കിഷോര്‍ ഷൈജി* കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് മ്യൂസിക് പ്രോഗ്രാമും നടത്തപ്പെട്ടു. 150 ഓളം യുവജനങ്ങള്‍ പങ്കെടുത്ത ഓണാഘോഷം പായസവിതരണത്തിനുശേഷം വൈകുന്നേരം 6 മണിയോടുകൂടി സമാപിച്ചു. പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. *’ആരവം 2024′ ഏറ്റെടുത്ത് മനോഹരമായി പൂര്‍ത്തീകരിച്ച പാലത്തുരുത്ത് യൂണിറ്റിന് നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.

പരിപാടികള്‍ക്ക് ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ ഷെറിന്‍ SJC, ഫൊറോനാ സമിതി അംഗങ്ങളായ സിബിന്‍ തോമസ് ക്രിസ്റ്റി മനോ, ടിനോ ചാക്കോ, പാലത്തുരുത്ത് യൂണിറ്റ് ഭാരവാഹികളായ സോനു സിബി, സാനിയ ജോബി, ഷേബ എലിസബത്ത് ബിറ്റോ, ജേക്കബ് ഷിബു, സിസ്റ്റര്‍ അഡൈ്വസര്‍ Sr. ഗ്രേസ്മി SVM മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

ടോറോണ്ടോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പ്രധാന തിരുനാള്‍ നടത്തപ്പെട്ടു

Next Post

നാഷണല്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് – കേരളാ ടീമില്‍ മാത്യു കുര്യാക്കോസും

Total
0
Share
error: Content is protected !!