ടോറോണ്ടോ : കാനഡയിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്കാ ഇടവകയായ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരുനാള്‍ സെപ്റ്റംബര്‍ മാസം 7, 8 തീയതികളില്‍ ഭക്തി ആദരപൂര്‍വ്വം നടത്തപെടുകയുണ്ടായി. മിസ്സിസ്സഗായിലുള്ള സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ വച്ചു നടത്തപെട്ട തിരുകര്‍മ്മങ്ങളില്‍ ഇടവക അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധയമായി. 2024 സെപ്റ്റംബര്‍ 7 തിയതി വൈകുന്നേരം 6.45 ന് ഇടവക വികാരി റവ ഫാ പത്രോസ് ചമ്പക്കര കൊടി ഉയര്‍ത്തിയതോട് കൂടി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് ലണ്ടന്‍ സെക്രെഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി റവ ഫാ സജി ചാഴിശ്ശേരിയുടെ കര്‍മികത്വത്തില്‍ പാട്ടു കുര്‍ബാനയും ജപമാല പ്രതിക്ഷണവും നടത്തപെടുകയുണ്ടായി. തുടര്‍ന്ന് ലഘു ഭക്ഷണവും നടത്തപ്പെട്ടു.
പ്രധാന തിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 8 ന് പരിശുദ്ധ അമ്മയുടെ പിറവി തിരുനാള്‍ ദിനത്തിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 10.15 ന് ലദീഞ്ഞോടുകൂടി ആരംഭിച്ചു. തുടര്‍ന്നു ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന എഡ്മണ്‍ട്ടന്‍ രൂപതയില്‍ സെന്റ് ആന്റണിസ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്ന ബഹുമാനപെട്ട അലക്‌സ് ഓലിക്കര അച്ചന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും മുത്തുകുടകളുടെയും അകമ്പടിയോടുകൂടി വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രതിക്ഷണം നടക്കുകയുണ്ടായി. നാട്ടിലെ തിരുന്നാളില്‍ പങ്കെടുക്കുന്ന ഓര്‍മ്മ പുതുക്കി കാനഡയിലെ ക്‌നാനായ പ്രവാസി കത്തോലിക്കാ വിശ്വാസികള്‍ മറ്റു ഭക്തജനങ്ങളോടപ്പം തിരുനാളില്‍ പങ്കെടുത്തു വലിയ അനുഗ്രഹമായി. തുടര്‍ന്നു തിരുനാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹവിരുന്നു നല്കപ്പെട്ടു. തുടര്‍ന്നു ഏലക്കമാല ലേലവും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ തിരുനാള്‍ പ്രെസുദേന്തി ജോയി & എല്‍സമ്മ പുളിക്കല്‍ കുടുംബം ആയിരുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് കൈക്കാരന്മാരായ ബിജു തടത്തില്‍, സിജു മുടക്കിച്ചാലില്‍ അക്കൗണ്ടന്റ്യായ ജോബി തളിച്ചിറയില്‍ സെക്രട്ടറി നിതിന്‍ നെല്ലികാട്ടില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ വിവിധ കമ്മറ്റി അംഗങ്ങള്‍ നേതൃത്വം കൊടുത്തു. ഭക്തി സാന്ദ്രമായ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത ഏവര്‍ക്കും പ്രേസുദേന്തിക്കും വികാരി നന്ദി അറിയിച്ചു.
നിതിന്‍ നെല്ലികാട്ടില്‍ ( സെക്രട്ടറി )