ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വര്‍ഷത്തെ ഒന്നാമത് ലീഡര്‍ഷിപ്പ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചൈതന്യ പാസ്റ്ററല്‍ സെന്റില്‍ നിര്‍വഹിച്ചു. അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിക്കുകയും ഫ്രാന്‍സിസ് ജോര്‍ജ്,എംപി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.അതിരൂപതാ സമിതി അംഗങ്ങളായ സെക്രട്ടറി അമല്‍ സണ്ണി,ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി. ലേഖ SJC, ഭാരവാഹികളായ നിതിന്‍ ജോസ്,അലന്‍ ജോസഫ് ജോണ്‍,ബെറ്റി തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.