വചനാധിഷ്ഠിത ജീവിതശൈലിയും കൂട്ടായ പ്രവര്‍ത്തികളും വിശ്വാസവ്യാപനത്തിന് അനിവാര്യം: മോണ്‍. തോമസ് കളാരത്തില്‍

മിസ്സിസ്സാഗ: തിരുവചനാധിഷ്ഠിതമായ ജീവിതവും, കൂട്ടായ പ്രവര്‍ത്തികളും, ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവും ഒരുമിക്കുന്ന വേദികളിലൂടെ മാത്രമേ വിശ്വാസവ്യാപനം സാധ്യമാവുകയുള്ളൂവെന്ന് മോണ്‍. തോമസ് കളാരത്തില്‍. കാനഡയിലെ ടൊറന്റോ മിസ്സിസ്സാഗ സെന്റ്. മേരീസ് ക്‌നാനായ കത്തോലിക ഇടവകയിലെ 2024 – 2025 അധ്യയനവര്‍ഷത്തെ വിശ്വാസ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ കുര്‍ബാനയ്ക്ക് ബഹു. വികാരി പത്രോസ് ചമ്പക്കരയും, മോണ്‍. തോമസ് കളാരത്തിലും കാര്‍മ്മികരായിരുന്നു. തുടര്‍ന്ന്, വിശ്വാസ പരിശീലനത്തിന്റെ ഉദ്ഘാടനവും, തിരുവോണാഘോഷങ്ങളും സംയുക്തമായി നടത്തപ്പെട്ടു.

വിശ്വാസ പരിശീലന അധ്യയനവര്‍ഷ ഉദ്ഘാടന സമ്മേളനത്തിന് വികാരി സ്വാഗതം ആശംസിക്കുകയും, പുതിയ പ്രിന്‍സിപ്പാള്‍ ലിന്‍സ് മാത്യു മരങ്ങാട്ടില്‍ കൃതഞ്ജത അറിയിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി  സിജു മുടക്കിചാലില്‍, മുന്‍ പ്രിന്‍സിപ്പല്‍ ജോണ്‍ അരയത്ത്, പി.ടി.എ. പ്രതിനിധി ജാസ്മിന്‍ റെനി കിഴക്കേപ്പറമ്പില്‍,  ഡാനിയേല്‍ അനീഷ് തെക്കേടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിക്കുകയും, കഴിഞ്ഞ ഏഴ് വര്‍ഷക്കാലം പ്രിന്‍സിപ്പലായി സുത്യര്‍ഹമായ ശുശ്രൂഷ നിര്‍വഹിച്ച   ജോണ്‍ അരയത്തിനെ മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്യ്തു. 116 വിദ്യാര്‍ത്ഥികള്‍ വിശ്വാസ പരിശീലനത്തിലൂടെ കടന്നുപോകുന്ന ഈ അധ്യയനവര്‍ഷാരംഭ സമ്മേളനത്തിന് ഓണസദ്യയോടെ പരിസമാപ്തിയായി. മതാധ്യാപകരും, മാതാപിതാക്കളും, വിദ്യാര്‍ത്ഥികളും പരിപാടിക്ക് നേതൃത്വം നല്‍കി.

ലിന്‍സ് മാത്യു, മരങ്ങാട്ടില്‍

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത ജൂനിയര്‍ ക്യാമ്പ്

Next Post

ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ തിരുകുടുംബത്തിന്‍െറ തിരുനാള്‍

Total
0
Share
error: Content is protected !!