കല്ലറയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍്റ് മോട്ടോ പ്രകാശനം ചെയ്തു

കല്ലറ: വിശ്വാസത്തിലൂന്നി, ഒരുമയുടെ കരുത്തുമായി, ജൂബിലി വര്‍ഷത്തില്‍ കെ.സി.വൈ.എല്‍ കല്ലറ അണിയിച്ചൊരുക്കുന്ന 2-ാമത് കോട്ടയം അതിരൂപതാതല 7’s ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍്റിന്‍്റെ മോട്ടോ കെ.സി.വൈ.എല്‍ ഭാരവാഹികള്‍ ചേര്‍ന്ന്, വികാരി ഫാ സ്റ്റീഫന്‍ കണ്ടാരപ്പള്ളി, അസിസ്റ്റന്‍്റ് വികാരി ഫാ എബിന്‍ ഇറപ്പുറത്ത്, മാതൃ – പിതൃ സംഘടനകളുടെ പ്രസിഡന്‍്റുമാര്‍ എന്നിവര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. ഒക്ടോബര്‍ 11,12,13 തീയതികളിലായി നടത്തപ്പെടുന്ന ടൂര്‍ണമെന്‍്റിന്‍്റെ മോട്ടോ ‘Play for Education, Play for the Future’ എന്നാണ്. വിദ്യാഭ്യാസത്തിനായി കളിക്കുവിന്‍, ഭാവിക്കായി കളിക്കുവിന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. മുന്‍ വര്‍ഷം നടത്തിയ ടൂര്‍ണമെന്‍്റില്‍ നിന്നും മിച്ചം ലഭിച്ച തുകയില്‍ നിന്നും 2 ലക്ഷം രൂപയോളം യൂണിറ്റ് അംഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ് ആയി നല്‍കിയിരുന്നു. ഇത്തവണയും ഇതേ ലക്ഷ്യവുമായാണ് ടൂര്‍ണമെന്‍്റ് നടത്തുന്നതെന്നും, ടൂര്‍ണമെന്‍്റിന് ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Previous Post

വിദ്യാര്‍ത്ഥികള്‍ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ സ്‌കൂളിലെ ഓണാഘോഷത്തിന് സദ്യ ഒരുക്കുന്നതിന് നല്‍കി

Next Post

കര്‍ഷകരെ ആദരിച്ചു

Total
0
Share
error: Content is protected !!