കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാപ്പിസെറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ലാസിം ഫണ്ടില്‍ നിന്ന് വായ്പാ പദ്ധതി നടപ്പിലാക്കി. കാപ്പിസെറ്റ് സെന്റ് മേരീസ് പാരിഷ് ഹാളില്‍ വച്ച് ചേര്‍ന്ന വനിതാസ്വാശ്രയസംഘ മീറ്റിങില്‍ വച്ച് സ്വയംതൊഴില്‍ പദ്ധതിക്കായി 20-വനിതകള്‍ക്ക് 2-ലക്ഷം രൂപ വിതരണം നടത്തി. പ്രോഗ്രാമില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം സംഘം രക്ഷാധികാരി ഫ്. സ്റ്റീഫന്‍ മുടക്കോടില്‍ നിര്‍വ്വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ മാസ്സ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മോളി രാജു സ്വാഗതവു, സൗമ്യ. കെ. എസ് നന്ദിയും പറഞ്ഞു. 50-വനിതകള്‍ പങ്കെടുത്തു.