കോട്ടയം: ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ-1 ഗ്രേഡ് നേടിയവരെ ആദരിച്ചു. കിടങ്ങൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തിയ ചടങ്ങില്‍ സൊസൈറ്റി ചെയര്മാന് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. ക്നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്സ്. എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ക്നാനായ സൊസൈറ്റി വൈസ് ചെയര്മാന് തോമസ് ഫിലിപ്പ് പീടികയില്‍, മാനേജിംഗ് ഡയറക്ടര്‍ ബെന്നി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡയറക്ടര്‍മാരായ ബിനോയി മാത്യു ഇടയാടിയില്‍, സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍, ടോമി മാത്യു കൊച്ചാനയില്‍, തോമസ് ജോസഫ് മുളയ്ക്കല്‍, ഡോ. ലൂക്കോസ് ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍, ഷൈജി കുര്യാക്കോസ് ഓട്ടപ്പള്ളില്‍, ബേബി സൈമണ്‍ മുളവേലിപ്പുറത്ത്, ജെയിംസ് തോമസ് മലേപ്പറമ്പില്‍, ജോസഫ് കുര്യന് തൊട്ടിയില്‍, സൈമണ്‍ പി.കെ. പാഴൂക്കുന്നേല്‍, ജോണി ചെറിയാന് കണ്ടാരപ്പള്ളില്‍, ഷോണി പി. ജേക്കബ് പുത്തൂര്‍, ജോണ്‍ പി.കെ. പുത്തന്‍കണ്ടത്തില്‍, മത്തായി വി. ജോര്‍ജ് (ടോമി) വാണിയംപുരയിടത്തില്‍, മേഴ്സി മാത്യു പാലച്ചുവട്ടില്‍, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.