കടുത്തുരുത്തി: സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ മൊബൈല്‍ ലൈബ്രറി ( സഞ്ചരിക്കുന്ന വായനശാല) പദ്ധതിക്ക് തുടക്കം കുറിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. വായനയുടെ സന്ദേശം എല്ലാവരിലും എത്തിക്കുക, അവധിക്കാല വായന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ പരിസരപ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടാക്‌സി സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി വായിച്ചശേഷം വീണ്ടും ലൈബ്രറിയിലേക്ക് തിരിച്ചെത്തിക്കുന്നതാണ് പദ്ധതി. രണ്ടാഴ്ച സമയത്തിനുള്ളില്‍ രണ്ടായിരത്തിലധികം പുസ്തകം വായനകള്‍ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.